വൈലോപ്പിള്ളി സ്മാരകപുരസ്‌കാരം കാവ്യകൃതികള്‍ ക്ഷണിച്ചു

2016 വര്‍ഷത്തിലെ വൈലോപ്പിള്ളി സ്മാരക സാഹിത്യപുരസ്‌ക്കാരത്തിനുള്ള കാവ്യകൃതികളുടെ എന്‍ട്രികള്‍ ക്ഷണിച്ചു. 2017 ജനുവരി 1ന് 40 വയസ്സ് തികയാത്തവര്‍ക്ക് അപേക്ഷിക്കാം.
2014 ജനുവരി 1ന് ശേഷം പ്രകാശിതമോ, അപ്രകാശിതമോ ആയ 15 കവിതകളെങ്ങിലും അടങ്ങിയ സമാഹാരമാണ് പരിഗണിക്കുക.
പ്രായം തെളിയിക്കു സര്‍ട്ടിഫിക്കേറ്റിനൊപ്പം മേല്‍വിലാസവും ഫോട്ടോ നമ്പറും സഹിതം കൃതികളുടെ നാല് കോപ്പി നവംബര്‍ 10ന് മുമ്പ് ടികെ അച്യുതന്‍ മാസ്റ്റര്‍, ജയഹരി, അഷ്ടമിച്ചിറ, തൃശ്ശുര്‍-680731 എന്ന വിലാസത്തില്‍ അയക്കണം.