വൈറസ് രോഗ ബാധയെ തുടര്‍ന്ന് കേരളത്തലില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി സൗദി അറേബ്യ നിര്‍ത്തിവെച്ചു

kerala20ദമ്മാം: വൈറസ് രോഗ ബാധയെ തുടര്‍ന്ന് കേരളത്തലില്‍ നിന്നുള്ളള്‍പ്പെടെ ഒമ്പതു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി സൗദി അറേബ്യ നിര്‍ത്തിവെച്ചു. ഇവിടെ നിന്നും കയറ്റി അയക്കുന്ന ചെമ്മീനില്‍ വൈറ്റ് സ്‌പോട്ട് വൈറല്‍ ഡിസീസ് എന്ന രേഗം ബാധിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടര്‍ന്നാണ് സൗദി് ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെതാണ് റിപ്പോര്‍ട്ട്.

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഒഡീഷ, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. ഫ്രോസണ്‍ ചെമ്മീനിനും ഉണക്ക ചെമ്മീനിനും ഈ നടപടി ബാധകമാണ്. വൈറസ് രോഗം സംബന്ധിച്ചുള്ള സംശയങ്ങള്‍ തീരുന്നതുവരെ ഈ നിരോധനം തുടരുമെന്നാണ് സൂചന.

ചെമ്മീനിന്റെ ആന്തരിക, ബാഹ്യ ഭാഗങ്ങള്‍ പ്രത്യേകം പരിശോധിച്ചതില്‍ നിന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം രാജ്യത്തേക്ക് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.