വൈരങ്കോട് ക്ഷേത്രത്തിലെ തീയാട്ടുത്സവത്തിന് കൊടിയിറങ്ങി.

തിരൂര്‍: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തീയാട്ടുത്സവത്തിന് കൊടിയിറങ്ങി.

ഉത്സവത്തിന്റെ മുഖ്യാകര്‍ഷണമായ കൊടി വരവ് ശ്രദ്ധേയമായി. പൂതന്‍, തെയ്യം, തിറ, കാട്ടാള വേഷം, കാവടി തുടങ്ങിയവ അകമ്പടിയേകി. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മനയില്‍ നിന്നുള്ള കൊടിവരവ് വലിയ തീയാട്ട് ദിവസം ക്ഷേത്രത്തിലെത്തി.

ശനിയാഴ്ച പുലര്‍ച്ചെ നടന്ന കനലാട്ടത്തിനും തുടര്‍ന്ന് നടന്ന

അരിയളവിനും ശേഷം ഉത്സവത്തിന് സമാപനമായി.