വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികള്‍ : ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താം

മലപ്പുറം: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ wss.kseb.in ല്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വൈദ്യുതി വകുപ്പിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്താം. വൈദ്യുതി മുടക്കം-വോള്‍ട്ടേജ്‌ ക്ഷാമം-ട്രാന്‍സ്‌ഫോര്‍മര്‍-വൈദ്യതി ലൈന്‍-വൈദ്യുതി പോസ്റ്റ്‌-സര്‍വീസ്‌ കണക്ഷന്‍-ബില്‍-എനര്‍ജി മീറ്റര്‍-അപകടങ്ങള്‍-വൈദ്യുതി മോഷണം-ഓണ്‍ലൈന്‍ പേമെന്റ്‌ തുടങ്ങിയവയുമായ ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ഉപഭോക്താവിന്‌ ബില്‍ തുക അറിയാനും വേഗത്തില്‍ പണമടയ്‌ക്കാനും ഇതിലൂടെ സാധിക്കും. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ കോള്‍സെന്ററിലെ 1912 ല്‍ വിളിക്കുമ്പോള്‍ കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കാതെതന്നെ സേവനങ്ങള്‍ ലഭ്യമാകും. ഇതിനുപുറമെ 37 ബാങ്കുകളുടെ നെറ്റ്‌ ബാങ്കിങ,്‌ ഡെബിറ്റ്‌-ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേനയും ഉപഭോക്താവിന്‌ ബില്ലടയ്‌ക്കാം.
വൈദ്യുതി സംബന്ധമായ സേവനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പരാതികള്‍ 1912 നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലും 0471-2555544 ലും അറിയിക്കാം. ഓണ്‍ലൈന്‍ ബില്‍ പേമെന്റിനെക്കുറിച്ചുള്ള സംശയ നിവാരണത്തിന്‌ 1912 നമ്പറില്‍ ഉപഭോക്താക്കള്‍ക്ക്‌ ബന്ധപ്പെടാം.