വൈഡ്‌ റിലീസ്‌; സിനിമാ സമരം പിന്‍വലിച്ചു

MCAC-Theater(2)കൊച്ചി: വൈഡ്‌ റിലീസിങ്ങിനെതിരെ കേരളത്തിലെ എ ക്ലാസ്‌ തിയേറ്റര്‍ ഉടമകള്‍ രണ്ടു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കേരള സിനി എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ യോഗമാണ്‌ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌.

സിനിമകളുടെ വ്യാജ സിഡികള്‍ ഇറങ്ങുന്ന പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ മന്ത്രി തിരുവനഞ്ചൂര്‍ രാധാകൃഷ്‌ണന്‍ യോഗം വിളിച്ചുചേര്‍ത്തതിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിക്കുന്നതെന്നാണ്‌ തിയേറ്റര്‍ ഉടമകളുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, ബാഹുബലിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ഭിന്നതയാണ്‌ സരം പിന്‍വലിക്കാനുള്ള പ്രധാന കാരണം.

ബാഹുബലി പ്രദര്‍ശിപ്പിക്കാതെ സമരം തുടര്‍ന്നാല്‍ കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിക്കുമെന്ന്‌ കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനും മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.