വൈകി വന്നവര്‍ നില്‍ക്കട്ടെ, കുട്ടികളെ എഴുന്നേല്‍പ്പിക്കേണ്ട; പൊതുവിദ്യാഭ്യാസ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പരസ്യശാസന

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടിയില്‍ വൈകിയെത്തിയവര്‍ക്ക് ഇരിപ്പിടമൊരുക്കാന്‍ വിദ്യാര്‍ത്ഥികളെ എഴുനേല്‍പ്പിച്ചവരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകി വന്നവര്‍ അവിടെ നില്‍ക്കട്ടെ, അവര്‍ക്കായി കുട്ടികളെ മാറ്റേണ്ട എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയാണ് ചിലര്‍ വൈകിയെത്തിയത്. ഇവര്‍ക്ക് ഇരിപ്പിടമൊരുക്കാനായി ഇരുന്ന് പ്രസംഗം കേള്‍ക്കുകയായിരുന്ന കുട്ടികളെ എഴുനേല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അദേഹം ഇക്കാര്യത്തെ പ്രസംഗത്തിലൂടെ പറയുകയായിരുന്നു.

ഇതോടെ വൈകി എത്തിയവര്‍ അവിടെ നിന്ന് പ്രസംഗം കേട്ടു.