വേങ്ങര മണ്ഡലം എസ്.ഡി.പി.ഐ-എസ്.പി സഖ്യ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു

Vengara sdpi candidate Nominationവേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന എസ്.ഡി.പി.ഐ-സമാജ് വാദി പാര്‍ട്ടി സഖ്യസ്ഥാനാര്‍ഥി കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മണ്ഡലത്തിന്റെ വരണാധികാരിയായ മലപ്പുറം ഡപ്യൂട്ടികലക്ടര്‍(എല്‍.ആര്‍) പി മോഹനന്‍ മുമ്പാകെ ചൊവ്വാഴ്ച രാവിലെയാണ് അബൂബക്കര്‍ മാസ്റ്റര്‍ പത്രിക സമര്‍പ്പിച്ചത്. മണ്ഡലം-പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം മലപ്പുറത്തെത്തിയ ശേഷം മറ്റു സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രകടനമായെത്തി പത്രിക സമര്‍പ്പിക്കുകയായിരുന്നു. വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പൂവില്‍ ബഷീര്‍, ജനറല്‍ കണ്‍വീനര്‍ അരീക്കന്‍ ബീരാന്‍കുട്ടി, എം അബ്ദുല്‍ഗഫൂര്‍, നൗഷാദ് ചുള്ളിയന്‍, പി എം ഷരീഖാന്‍, ഇ കെ മുഹമ്മദ് റഫീഖ് നേതൃത്വം നല്‍കി.