വേങ്ങരയില്‍ പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി

വേങ്ങര: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ഇന്ന് രാവിലെ 10.30 മണിക്ക് കാറിലെത്തിയ ആയുധധാരികളായ സംഘം വ്യാപാരിയായ ഇല്ല്യാസ്(36)നെ തട്ടിക്കൊണ്ടുപോയി. വേങ്ങര ചേറൂര്‍ റോഡിലുള്ള കോഴി ഫാമിനടത്തുവെച്ചാണ് സംഭവം നടന്നത്. മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള MH 01 6428 നമ്പര്‍ പിസ്തകളര്‍ ഇന്നോവ കാറിലാണ് സംഘമെത്തിയത്. ഇവര്‍ ആയുധം കാണിച്ചാണ് ഇല്ല്യാസിനെ വണ്ടിയില്‍ കയറ്റിയത്. സംഘത്തില്‍ നാലുപേര്‍ ഉണ്ടെന്നാണ് കരുതുന്നത്.

തട്ടികൊണ്ടുപോകപ്പെട്ട ഇല്ല്യാസ്് കുറ്റിപ്പുറത്തുവെച്ച് കുഴല്‍പണം തട്ടുന്ന സംഘം കൊലചെയ്ത ഷിഹാബ് വധക്കേസിലെ പ്രതിയാണെന്ന് പോലീസ്് സൂചന നല്‍കി. ചൂണ്ടി ഇല്ല്യാസ് എന്നറിയപ്പെടുന്ന ഇയാളെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ കുഴല്‍പണക്കടത്തുകാരുടെ ക്വട്ടേഷന്‍ സംഘമാണോയെന്ന് പോലീസ് സംശയിക്കുന്നു.

തട്ടിക്കൊണ്ടുപോയ വര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി.