വേങ്ങരയില്‍ ചാരായം പിടികൂടി

മദ്യശാലകള്‍ പൂട്ടുമ്പോള്‍ വാറ്റ് വര്‍ധിക്കുന്നു

പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് നടത്തിയ റെയ്ഡില്‍ ചാരയവും വാഷും പിടികൂടി. വേങ്ങര പറപ്പൂര്‍ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ 130 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരയവും വാറ്റുപകരണങ്ങളും പിടികൂടി.

ഇറക്കത്തില്‍ കോളനിയില്‍ അഞ്ച് ലിറ്റര്‍ ചാരായം കടത്തിക്കൊണ്ടുവന്ന നാരായണന്റെ മകന്‍ സ്വാമിനാഥനെതിരെ കേസെടുത്തു. സമീപത്തെ തോട്ടിന്‍കരയില്‍ കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെത്തിയത്. ബവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടിയതോടെ വാറ്റ് തകൃതിയായി നടന്നു വരികയാണ്.

രഹസ്യവിവരത്തെ ത്തുടര്‍ന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാഗേഷിന്റെ നേതൃത്വത്തില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി പി ഭാസ്‌ക്കരന്‍, പ്രിവന്റീവ് ഓഫീസര്‍ സുര്‍ജിത്ത്, സി ഇ ഒ മാരായ അരവിന്ദന്‍, ജയകൃഷ്ണന്‍, അജു, രജീഷ് ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.