വേങ്ങരയില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും അഞ്ച്‌ വിശ്രമ കേന്ദ്രങ്ങള്‍

Story dated:Wednesday September 23rd, 2015,10 51:am
sameeksha

imagesവേങ്ങര: കൈക്കുഞ്ഞുങ്ങളുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന അമ്മമാര്‍ക്ക്‌ വിശ്രമിക്കാനും മുലയൂട്ടാനുമായി വേങ്ങരയിലെ അഞ്ചിടങ്ങളില്‍ വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. കണ്ണമംഗലം, ഊരകം, പറപ്പൂര്‍, വേങ്ങര, എ.ആര്‍. നഗര്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ ഭാഗമായി എ.ആര്‍ നഗറില്‍ സ്ഥാപിച്ച ആദ്യ കേന്ദ്രം തുറന്ന്‌ കൊടുത്തു. പറപ്പൂരിലെ ഇരിങ്ങല്ലൂര്‍, ഊരകം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. കണ്ണമംഗലം, വേങ്ങര എന്നിവിടങ്ങളില്‍ ദര്‍ഘാസ്‌ നടപടികളും പൂര്‍ത്തിയായിട്ടു്‌. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തിന്റെ തനത്‌ ഫില്‍ നിന്നും 65 ലക്ഷം ചെലവഴിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഓരോ വിശ്രമ കേന്ദ്രങ്ങള്‍ക്കും 13 ലക്ഷം വീതമാണ്‌ ചെലവ്‌.