വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരനായ ഷൈലോക്ക്‌: വിഎസ്‌

Achuthanandanതിരുവനന്തപുരം: എസ്‌ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്‌. വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരാനായ ഷൈലോക്കാണെന്ന്‌ വിഎസ്‌ പറഞ്ഞു. ഷൈലോക്ക്‌ വെള്ളാപ്പള്ളിയെ കണ്ടിരുന്നെങ്കില്‍ തൊഴുതുപോകുമായിരുന്നെന്നും വി എസ്‌ പറഞ്ഞു.

നേരത്തെയും വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിര്‍ശനവുമായി വിഎസ്‌ രംഗത്തെത്തിയിരുന്നു. ലോക പ്രശസ്‌ത എഴുത്തുകാരന്‍ ഷേക്‌സ്‌പിയറിന്റെ കഥാപാത്രമാണ്‌ കൊള്ളപ്പലിശക്കാരനായ ഷൈലോക്ക്‌. കുറഞ്ഞ പലിശയ്‌ക്ക്‌ പണം എടുത്ത്‌ കൂടിയ പലിശക്ക്‌ സമുദായഅംഗങ്ങള്‍ക്ക്‌ നല്‍കുകയാണ്‌ വെള്ളാപ്പള്ളിയെന്ന്‌ വി എസ്‌ ആരോപിച്ചു.

രണ്ട്‌ ശതമാനം പലിശക്കെടുത്ത 15 കോടി രൂപ ജനങ്ങള്‍ക്ക്‌ വിതരണം ചെയ്‌ത്‌ 12 ശതമാനം പലിശയ്‌ക്കാണ്‌. 15 കോടി രൂപയുടെ 10 ശതമാനം മാത്രമാണ്‌ വായ്‌പ നല്‍കിയതെന്നും വിഎസ്‌ ആരോപിച്ചു.
എസ്‌ എന്‍ ട്രസ്റ്റിന്റേയും, യോഗത്തിന്റേയും കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനം നടത്തിയത്‌ വഴി 220 കോടിയോളം രൂപ വെള്ളാപ്പള്ളി കോഴവാങ്ങിയെന്ന്‌ വിഎസ്‌ ആരോപിച്ചു.

കോഴവാങ്ങി നടത്തിയ നിയമനങ്ങള്‍ക്ക്‌ പോതുഖജനാവില്‍ നിന്ന്‌ ശമ്പളം നല്‍കുന്നത്‌ കൊണ്ട്‌ വാങ്ങിയ പണത്തിന്റെ കണക്ക്‌ ജനങ്ങള്‍ക്ക്‌ അറിയാന്‍ അവകാശമുണ്ടെന്നും വി എസ്‌ പറഞ്ഞു.

എസ്‌ എന്‍ ഡി പി യുടെ മൈക്രോഫിനാന്‍സ്‌ ഇടപാടുമായും കോളേജുകളിലെ നിയമനങ്ങളുമായും ബന്ധപ്പെടുത്തി വിഎസ്‌ വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Related Articles