വെള്ളപ്പൊക്കത്തില്‍ ഏ ആര്‍ റഹ്മാന്റെ വീടും സ്റ്റുഡിയോയും മുങ്ങി

ar-rahmanചെന്നൈ: സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ വീടും സ്റ്റുഡിയോയും ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങി. തന്റെ ഫേസ്‌ ബുക്ക്‌ വാളിലൂടെയാണ്‌ റഹമാന്‍ ദുരിതാവസ്ഥ തുറന്നു കാണിച്ചത്‌. ഓരോ പതിനഞ്ച്‌ മിനിറ്റ്‌ കൂടുമ്പോഴും വെള്ളം പമ്പ്‌ ചെയ്‌ത്‌ ഒഴുവാക്കിക്കൊണ്ടിരിക്കുകയാണെന്നും എല്ലാം താളം തെറ്റിയ അവസ്ഥയിലായെന്നും അദേഹം പറയുന്നു.

ഇവിടെ ദുരിതമനുഭിവിക്കുന്ന ജനങ്ങളെ ഒന്നു കാണാനുള്ള മാനസിക ധൈര്യം തനിക്കില്ലെന്നും താല്‍ക്കാലികമായാണെങ്കലും എല്ലാവരും അഭയാര്‍ത്ഥികളെ പോലെയായിരിക്കുകയാണെന്നും റഹ്മാന്‍ പറഞ്ഞു. ചെന്നൈ പഴയ രൂപത്തിലേക്ക്‌ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്‌ താനെന്നും ഭാവിയില്‍ ഇത്തരമൊരു ദുരന്തത്തില്‍ നിന്ന്‌ നമ്മെ സംരക്ഷിച്ചു നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല പാതയിലാണെന്നു കരുതുന്നതായും അദേഹം പറഞ്ഞു.

ദുരന്തത്തില്‍ തന്നെ ഓര്‍ത്ത എല്ലാവര്‍ക്കും റഹ്മാന്‍ നന്ദിയും അറിയിച്ചിട്ടുണ്ട്‌.