വെട്ടെം ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി

വെട്ടെം:  പഞ്ചായത്ത് 17-ാം വാര്‍ഡായ വാക്കാട് ഈസ്റ്റ് മണ്ടലത്തില്‍ 18ന് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്‌റ്റേഷനുകളായി തെരെഞ്ഞെടുത്ത വാക്കാട് എ എം എല്‍ പി സ്കൂളിനും തിരൂര്‍ ടി എം ജി കോളേജിനും 17,18 തീയതികളില്‍ കലക്ടര്‍ അവധിപ്രഖ്യാപിച്ചു.
മണ്ഡലപരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ 18ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
മണ്ഡലത്തിന്റെ പരിധിക്കുള്ളില്‍ 16 ന് വൈകീട്ട് 5 മുതല്‍ 18 ന് വൈകീട്ട് 5 വരെ മൂന്ന് ദിവസം മദ്യനിരോധനം ഏര്‍പ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.