വെട്ടം ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു

inaguration-of-vettinaguration of vettom homeo dispensery by m. ali minister at near vettom panchayath officeom-homeo 1തിരൂര്‍:വെട്ടം ഗ്രാമപഞ്ചായത്ത്‌ ഹോമിയോ ഡിസ്‌പെന്‍സറിക്ക്‌ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നഗരകാര്യ-ന്യൂനപക്ഷക്ഷേമ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. വെട്ടം പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ നടന്ന പരിപാടിയില്‍
സി.മമ്മൂട്ടി എം.എല്‍.എ. അധ്യക്ഷനായി. സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറിക്ക്‌ പഞ്ചായത്തിന്റെ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 18 ലക്ഷം ചെലവഴിച്ചാണ്‌ സ്വന്തം കെട്ടിടം യാഥാര്‍ഥ്യമാക്കിയത്‌. രണ്ട്‌ നിലകളുള്ള കെട്ടിടത്തില്‍ ഡിസ്‌പെന്‍സറിക്ക്‌ പുറമെ മഹിളാസമാജവുമാണ്‌ പ്രവര്‍ത്തിക്കുക. വെട്ടം വെറ്ററിനറി ഡിസ്‌പെന്‍സറിയോട്‌ ചേര്‍ന്നുളള പഞ്ചായത്ത്‌ വക ഭൂമിയിലാണ്‌ കെട്ടിടം നിര്‍മിച്ചിട്ടുളളത്‌. വെട്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സൈനുദ്ദിന്‍, ജില്ലാപഞ്ചായത്ത്‌ അംഗം വെട്ടം ആലിക്കോയ തുടങ്ങിവര്‍ സംസാരിച്ചു.