വെടിവെ്പ്പ്; കുറ്റവാളികള്‍ക്കു വേണ്ടി നയതന്ത്രനീക്കം.

ഡല്‍ഹി : മല്‍സ്യബന്ധനത്തിനിടെ വെടിയേറ്റ് മരിച്ച മലയാളികള്‍ കടല്‍ക്കൊള്ളക്കാരാണെന്ന് ഇറ്റാലിയന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. മല്‍സ്യതൊഴിലാളികളെ കൊലപ്പെടുത്തിയ നാവികഭടന്‍മാരെ നിയമനടപടിയില്‍ നിന്ന് രക്ഷിക്കാന്‍ രാഷ്ട്രീയ നയതന്ത്രനീക്കങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സോണിയാഗാന്ധിയുടെ ജന്മരാജ്യമുള്‍പ്പെട്ട നയതന്ത്രവിഷയമെന്ന നിലയില്‍ കേന്ദ്രഗവണ്‍മെന്റും ഈ കാര്യത്തില്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്.

കപ്പല്‍ കാര്യമന്ത്രാലയം വെടിവെപ്പില്‍ രണ്ട് മല്‍സ്യതൊഴിലാളികള്‍ മരിച്ച സംഭവം അന്വേഷിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കപ്പല്‍ കാര്യ ഡയറക്ടര്‍ ജനറലാകും അന്വേഷിക്കുക. വെടിവെപ്പ് സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ് പറഞ്ഞു.