വെടിയേറ്റ കാട്ടനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

elephant5ബത്തേരി:വയനാട്‌ സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി റോഡിലെ നാലാംമൈലില്‍ വനത്തിനുള്ളില്‍ റോഡിനോട്‌ ചേര്‍ന്നാണ്‌ ആനയുടെ ജഡം കണ്ടത്‌. ഏകദേശം പത്ത്‌ വയസ്‌ പ്രായം തോന്നിക്കുന്ന പിഡിയാനയുടെ ദേഹത്ത്‌ വെടിയേറ്റ പാടുകളുണ്ട്‌.

അതെസമയം ആന വെടിയേറ്റാണോ ചരിഞ്ഞതെന്ന കാര്യം പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷമെ സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു വെന്ന്‌ വനം വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

ഒരു വര്‍ഷം മുമ്പ്‌ സമാനമായ രീതിയില്‍ ചരിഞ്ഞ കാട്ടനയുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വനം വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു.