വെടിക്കെട്ട്‌ അപകടം; കരാറുകാരനെതിരെ കേസെടുത്തു

Story dated:Sunday April 10th, 2016,11 44:am

kollam5പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട്‌ അപകടത്തില്‍ കരാറുകാരനെതിരെ കേസെടുത്തു. കഴക്കൂട്ടം സ്വദേശി ഉമേഷാണ്‌ വെടിക്കെട്ട്‌ കരാറെടുത്തത്‌. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉമേഷ്‌ ചികിത്സയിലാണ്‌.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ വെടിക്കെട്ട്‌ നടത്തിയതിനാണ്‌ കേസ്‌. കൃഷ്‌ണന്‍കുട്ടി എന്ന ആളാണ്‌ കമ്പക്കെട്ട്‌ ഒരുക്കിയത്‌. പരമ്പരാഗതമായി ഇവിടെ മത്സര കമ്പക്കെട്ട്‌ നടത്തി വരാറുണ്ട്‌. എന്നാല്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതിനാല്‍ ഇത്തവണ കളക്ടര്‍ അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു.