വൃന്ദ കാരാട്ട് അട്ടപ്പാടിയില്‍

അഗളി: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് വ്യാഴാഴ്ച അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കും.

പോഷകാഹാരക്കുറവുമൂലം ആദിവാസിക്കുഞ്ഞുങ്ങള്‍ മരിച്ച പലകയൂരിലെ ലക്ഷ്മി വീരസ്വാമിയുടെ വീടും സന്ദര്‍ശിക്കും. ഇവരുടെ നാലുമാസം പ്രായമുള്ള കുഞ്ഞാണ് കഴിഞ്ഞമാസം 28 ന് മരിച്ചത്.

രാവിലെ പത്തിന് മുക്കാലിയില്‍ സിപിഐഎം ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ വൃന്ദകാരാട്ടിന് സ്വീകരണം നല്‍കും. 10. 15ന് ചെമ്മണ്ണൂര്‍ ഊര് സന്ദര്‍ശിക്കും. പകല്‍ 11 നാണ് പലകയൂരിലെത്തുക.