വൃദ്ധയെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Untitled-1 copyകൊച്ചി: കലൂരില്‍ പളളിക്ക്‌ സമീപം വൃദ്ധയെ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാട്‌ തിരുനെല്‍വേലി സ്വദേശി മണിലാലിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇയാള്‍ വര്‍ഷങ്ങളായി ആക്രി കച്ചവടം നടത്തുകയാണ്‌. ഇയാള്‍ മുമ്പും കേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ഇയാള്‍ ഇന്ന്‌ ചാക്കുകെട്ടുമായി കടയുടെ മുമ്പില്‍ ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നു. ചാക്ക്‌ കെട്ട്‌ അനങ്ങുന്നത്‌ കണ്ട കടയുടമയും നാട്ടുകാരും തുറന്നു നോക്കിയപ്പോള്‍ അവശനിലയിലായ വൃദ്ധയെ കണ്ടു. ഇതെ തുടര്‍ന്ന്‌ മണിലാലിനെ തടഞ്ഞുവെയ്‌ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പോലീസ്‌ എത്തി വൃദ്ധയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിലാല്‍ മദ്യപിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു.