വൃദ്ധന്‍മര്‍ രാഷ്ട്രീയം വിടണം;അമിത്‌ ഷാ

downloadദില്ലി: വൃദ്ധന്‍മാര്‍ അറുപതുകഴിഞ്ഞാല്‍ രാഷ്ട്രീയം വിടണമെന്ന്‌ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്‌ ഷാ. അറുപത്‌ കഴിഞ്ഞാല്‍ രാഷ്ട്രീയം വിട്ട്‌ സമൂഹിക പ്രവര്‍ത്തനം നടത്തുകയാണ്‌ വേണ്ടതെന്നും അമിത്‌ ഷാ പറഞ്ഞു. നാനാജി ദേശ്‌മുഖിനെയും ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നും അമിത്‌ ഷാ പറഞ്ഞു. യു പിയിലിലെ ചിത്രകൂടില്‍ സംസാരിക്കവെയാണ്‌ അദേഹം ഇക്കാര്യം പറഞ്ഞത്‌.

അദ്വാനി ഉള്‍പ്പെടെയുള്ള ബിജിപിയിലെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമാക്കിയാണ്‌ അമിത്‌ ഷായുടെ പ്രാസ്‌താവന.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിന്‌ പിന്നാലെ ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ നേതാക്കളായ അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത്‌ സിന്‍ഹ, ശാന്ത കുമാര്‍ എന്നിവര്‍ പരസ്യമായി പ്രസ്‌താവനയിറക്കിയിരുന്നു.