വീണ്ടും സദാചാര പോലീസിന്റെ മര്‍ദ്ദനം; യുവാവ് ആത്മഹത്യ ചെയ്തു.

കോഴിക്കോട്: സദാചാരപോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കൊയിലാണ്ടിയില്‍ ജീപ്പ് ഡ്രൈവറായ ബാബു എന്ന പ്രേമനാണ് ആത്മഹത്യ ചെയ്തത്.
അവിഹിതബന്ധമാരോപിച്ച് കൊയിലാണ്ടി കുറവങ്ങാട് സെന്‍ട്രലില്‍ വെച്ച് ഒരു സംഘം ആളുകള്‍ ബാബുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ മനംനൊന്ത് ബാബു ആത്മഹത്യചെയ്യുകയായിരുന്നു. ഇതിനു മുമ്പ് കോഴിക്കോടു ജില്ലയിലെ തന്നെ കൊടിയത്തൂര് ഷാഹിദ് ബാവ എന്ന യുവാവിനെ സദാചാരപോലീസ് ചമഞ്ഞവര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.

ഇന്ത്യവിഷന്‍ ചാനല്‍ പുറത്തു വിട്ട വീഡിയോ ദൃശ്യം http://www.youtube.com/watch?v=3zWtO-kKHoo