വീണ്ടും പഞ്ചായത്ത് മെമ്പര്‍മാരുടെ മണല്‍ വേട്ട.

പരപ്പനങ്ങാടി: പാലത്തിങ്ങലില്‍ മണല്‍ കള്ളക്കടത്ത് വ്യാപകമായതിനെതുടര്‍ന്ന് ഇടവേളക്കുശേഷം പഞ്ചായത്തു മെമ്പര്‍മാര്‍ മണല്‍ വേട്ടക്കിറങ്ങി.

ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ പാലത്തിങ്ങല്‍ കൊട്ടന്തല ജംഗഷനടുത്ത് പുഴയോരത്ത് ശേഖരിച്ചിരുന്ന രണ്ടര ലോഡ് മണലാണ് ഇവര്‍ പിടികൂടിയത്. മണല്‍ കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു.

ഈ മണല്‍ പഞ്ചായത്ത് ഇ.എം.എസ് ഭവനപദ്ധതിയില്‍ വീടുവെയ്ക്കുന്നവര്‍ക്ക് നല്‍കുമെന്ന് മണല്‍ വേട്ടക്കു നേതൃത്വം നല്‍കിയ മെമ്പര്‍മാരായ ഹനീഫ കൊടപ്പാളി, ടി.ജാഫര്‍, കെ.പി. ഷാജഹാന്‍ എന്നിവര്‍ പറഞ്ഞു.