വീട് കുത്തിതുറന്ന് മോഷണം

പരപ്പനങ്ങാടി:  കോട്ടത്തറയിലെ പടിക്കപ്പുറത്ത് ദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുവാന്‍ പോയ അവസരത്തിലാണ് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചത്. തൊട്ടടുത്ത വീട്ടിലും മോഷണം നടന്നിട്ടുണ്ട്.
രണ്ടു ദിവസം മുന്‍പും ഇത്തരത്തിലുള്ള മോഷണം നടന്നിരുന്നു. റെയില്‍വെ മേല്‍പ്പാലത്തിന്റെ ജോലിക്കാര്‍ താമസിക്കുന്ന വീട് പകല്‍ സമയത്ത് കുത്തിതുറന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചിരുന്നു.
പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.