വീട്ടമ്മയെ പീഡിപ്പിച്ച കൊണ്ടോട്ടി സിദ്ധന്‍ പിടിയില്‍

കൊണ്ടോട്ടി: പ്രകൃതിചികിത്സയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ സിദ്ധവൈദ്യനെ പോലീസ് അറസ്റ്റുചെയ്തു. പെരുവള്ളൂര്‍ കാടപ്പടി ജമലുല്‍ലൈലി സയ്യിദ് ഇര്‍ഷാദ്(27) ആണ് പിടിയിലായത്. നെടിയിരുപ്പ് കോളനി റോഡിലും ഐക്കരപ്പടിയിലും ആത്മീയ ചികിത്സാ കോന്ദ്രം നടത്തി വരികയാണിയാള്‍.

.യുവതി ഇയാളെ സമീപിച്ചത് ജിന്ന്് ബാധ ഒഴിപ്പിക്കാനാണ്. കോളനി റോഡിനടുത്ത് സിദ്ധന്റെ കേന്ദ്രത്തിനടുത്ത് ഹോട്ടല്‍ നടത്തുകയായിരുന്നു യുവതി. ഇവിടെ നിന്നുള്ള പരിചയമാണ് യുവതി ചികിത്സതേടി സിദ്ധനടുത്തെത്താന്‍ കാരണം. പലപ്രാവശ്യം യുവതിയെ ഇയാള്‍ പീഡിപ്പിച്ചതായി യുവതി പോലീസിന്് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് സിദ്ധനെ പോലീസ് അറസ്്റ്റ് ചെയ്യുകയും ചികിത്സാകേന്ദ്രം അടച്ചുപൂട്ടിക്കുകയും ചെയ്്തു.