വീടുവിട്ടിറങ്ങിയ പരപ്പനങ്ങാടി സ്വദേശിനിയെ പീഡിപ്പിച്ച വൃദ്ധനും പിടിയില്‍

കണ്ണൂര്‍: വീടുവിട്ടിറങ്ങിയ പരപ്പനങ്ങാടി സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ശ്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ അഞ്ചുകണ്ടിയില്‍ താമസക്കാരനായ വൃദ്ധനെയും കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ്‌ചെയ്തു. അഞ്ചുതെങ്ങ് മാണിക്കോത്ത് വീട്ടില്‍ എം കെ ശ്രീനിവാസനാ(78)ണ് അറസ്റ്റിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി കണ്ണൂരിലാണ് സംഭം നടന്നത്. വീട്ടുകാരുമായി പിണിങ്ങി വീടുവിട്ടിറിങ്ങിയ യുവതിയെ കണ്ണൂര്‍ റെയില്‍വേസ്റ്റഷനില്‍ ഇരിക്കുമ്പോള്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് വശീകരിച്ച് മായചനന്ദ്, നിഖിലേഷ് എന്നിവര്‍ ശ്രീനിവാസന്റെ വീട്ടിലെത്തിച്ചത്. ഇവിടെവച്ച് ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചാണ് ബാലാല്‍ക്കാരത്തിന് ശ്രമിച്ചത്. യുവതിയുടെ ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്ന് അഖിലേഷിനെയും മായാചനന്ദിനെയും പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അന്ന് ശ്രീനവാസന്‍ ഓടി രക്ഷപ്പെട്ടിരുന്നു. പോലീസ് പിടിയിലായ ശ്രീനിവാസനെയും മറ്റ് രണ്ട് പ്രതികള്‍ക്കൊപ്പം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റമാന്റ് ചെയ്തു.

പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മാനഭംഗത്തിനിരയായിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനനടത്തിയിട്ടുണ്ട്. അതിന്റെ റപ്പോര്‍ട്ട് കിട്ടിയാല്‍ അത് പോലീസില്‍ നല്‍കും. സംഭവമറിഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ കണ്ണൂരിലെത്തിയിട്ടുണ്ട്.