വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് യുവാവിന് പരിക്കേറ്റു.

തിരൂരങ്ങാടി : നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് സണ്‍ഷേഡ് തകര്‍ന്ന് യുവാവിന് പരിക്കേറ്റു. തേഞ്ഞിപ്പലം കടക്കാട്ടുപാറ കാനങ്ങാരി സൈതലവിയുടെ മകന്‍ അഫ്താഹ്(20) നാണ് പരിക്കേറ്റത്. മൂന്നിയൂര്‍ പടിക്കല്‍ പള്ളിക്ക് സമീപം അടുത്തിടെ കോണ്‍ക്രീറ്റ് കഴിഞ്ഞ വീടിന്റെ താങ്ങുകള്‍ എടുത്തുമാറ്റുന്നതിനിടയിലാണ് അപകടം നടന്ന്. വീടിന്റെ രണ്ടുവശത്തെയും സ്ലാബുകള്‍ പൂര്‍ണമായും തകര്‍ന്നു വീഴുകയായിരുന്നു.