വി വി രമേശന് അനധികൃത സ്വത്തില്ല; സിപിഐഎം കമ്മീഷന്‍

കാസര്‍കോട്: കണ്ണൂര്‍ പരിയാരം മെഡിക്കല്‍കോളേജില്‍ മകള്‍ക്ക് എന്‍ ആര്‍ ഐ ക്വോട്ടയില്‍ സീറ്റ് തരപ്പെടുത്തിയ വിഷയത്തില്‍ വിവാദ കുരിക്കിലായ ഡിവൈഎഫ്‌ഐ നേതാവ് വിവി രമേശന് അനധികൃത സ്വത്തില്ലെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍.

എന്നാല്‍ മകളുടെ മെഡിക്കല്‍ പ്രവേശനം പാര്‍ട്ടിയുമായി ആലോചിക്കേണ്ടതായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാസര്‍കോട്ടെ സിപിഐഎം ജില്ല നേതൃത്വത്തിലുള്ള സി എച്ച കുഞ്ഞമ്പു, വിവി ഗോവിന്ദന്‍, പി ദിവാകരന്‍ തുടങ്ങിയവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. റിപ്പോര്‍ട്ട് ജില്ല കമ്മിറ്റി അംഗീകരിച്ചു.

45 ലക്ഷം രൂപ മുടക്കിയാണ് രമേശന്‍ മകള്‍ക്ക് സീറ്റ് ശരിയാക്കിയത്. ഗള്‍ഫില്‍ ജോലിയുള്ള ഭാര്യയുടെ സഹോദരന്റെ പേരിലാണ് എന്‍ ആര്‍ ഐ സീറ്റ് ശരിയാക്കിയത്.