വി എസ് പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം; പി.പി തങ്കച്ചന്‍

തിരു: വി എസ് പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. വിഎസ് സ്വയം രാജിവച്ച് മാതൃക കാട്ടണമെന്ന് അദേഹം കൂട്ടിചേര്‍ത്തു. പിണറായിവിജയന്‍ ഇതുവരെ വിഎസിനുവേണ്ടി പ്രതിരോധിക്കാന്‍ എത്തിയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
എന്നാല്‍ വിജിലന്‍സിന്റെത് കള്ളകേസാണെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.