വി.എസിന്റെ പ്രസ്താവ കേരളത്തിലെ സ്ത്രീസമൂഹത്തെ ആകെ അപമാനിക്കന്നത് ; സിന്ധു ജോയി

പിറവം : തനിക്കെതിരെയുള്ള വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന കേരളത്തിലെ സ്ത്രീസമൂഹത്തെ ആകെ അപമാനിക്കുന്നതാണെന്ന് സിന്ധുജോയി. കോണ്‍ഗ്രസ് അല്ല, സി.പി.ഐ.എം ആണ് തന്നെയും ഗൗര്യമ്മയേയും അടക്കമുള്ളവരെ കറിവേപ്പില ആക്കിയതെന്ന് സിന്ധു ജോയി പറഞ്ഞു.

അപമാനിച്ച ശേഷം തിരുത്തിയിട്ടു കാര്യമില്ലെന്നും മകനെതിരെ ഉണ്ടായിരിക്കുന്ന ആരോപണങ്ങള്‍ മറച്ചുവെക്കാനാണ് വിഎസ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. പിറവത്ത് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുിന്നു സിന്ധു ജോയി.

 

സിന്ധുവിനെതിരേ വി.എസ് നടത്തിയ പദപ്രയോഗം ഏറെ വിവാദമായിരുന്നു. പൊതുവേദികളില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അപ്രത്യക്ഷമായ സിന്ധു പിറവം ഉപതിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ്‌.