വിഷു ആഘോഷം : ശബ്ദമേറിയ പടക്കം പൊട്ടിക്കുന്നതിന്‌ നിരോധനം

Story dated:Wednesday April 13th, 2016,05 39:pm
sameeksha sameeksha

vishu_padakkamവിഷു ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ നിന്നുണ്ടാകാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്കു പകരമായി വര്‍ണ്ണപ്പൊലിമയുള്ളതും പ്രകാശം പരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കാം. നിബന്ധന പ്രകാരം 125 ഡസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. നിശബ്ദ മേഖലകളായി സംരക്ഷിക്കേണ്ട സ്ഥലങ്ങളായ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്ത്‌ പടക്കങ്ങള്‍
പൊട്ടിക്കുന്നതും നിരോധിച്ചു. ഇടുങ്ങിയ സ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുന്നത്‌ ഒഴിവാക്കണം. പടക്കങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിഞ്‌ജാപനത്തിന്റെയും, സുപ്രീം കോടതിയുടെ 2005 ജൂലൈ 21ലെ ഡബ്യൂ. പി. (സി) 72/98 പ്രകാരമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. മലിനീകരണ ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പടക്കം വില്‍പ്പനക്കാരും പൊതുജനങ്ങളും സഹകരിക്കണമെന്നും അപകടങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ കലക്‌ടര്‍ എസ്‌.വെങ്കടേശപതി അറിയിച്ചു.