വിശ്വമലയാള മഹോത്സവം: പരിസ്ഥിതി സെമിനാര്‍ മാറ്റിവെച്ചു

തിരു: വിശ്വമലയാള മഹോത്സവത്തിന്റെ പരിസ്ഥിതി സെമിനാര്‍ മാറ്റിവെച്ചു. കവയത്രി സുഗതകുമാരിയെ സെമിനാറില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്നാണ് സെമിനാര്‍ മാറ്റിവെച്ചത്. മന്ത്രി കെ സി ജോസഫ് സുഗതകുമാരിയുടെ വീട്ടിലെത്തിയാണ് സെമിനാര്‍ മാറ്റിവെച്ച വിവരം അറിയിച്ചത്.

സുഗതകുമാരിയെ അധ്യക്ഷയാക്കിയാണ് പരിസ്ഥിതി സെമിനാറിന്റെ നോട്ടീസ് പുറത്തിറക്കിയിരുന്നത്. എന്നാല്‍ സുഗത കുമാരിയെ മാറ്റിയ വിവരം സംഘാടകര്‍ അവരെ അറിയിച്ചിരുന്നില്ല.

സുഗതകുമാരിക്കു പകരം സ്പീക്കര്‍ ജി കാര്‍ത്തികേയനെയാണ് അധ്യക്ഷനായി നിശ്ചയിച്ചത്. എന്നാല്‍ സംഭവത്തെകുറിച്ച് അറിഞ്ഞ സ്പീക്കര്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയി്കകുകയായിരുന്നു