വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍.

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഒളിവില്‍പോയ യുവാവ് പിടിയില്‍. ആലപ്പുഴു മുപ്പാലം ഫഹദ് നെസ്റ്റില്‍ എ എസ് ഷെരീഫി(49)നെയാണ് പലീസ് അറസ്റ്റ് ചെയതത്. മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കോഡൂര്‍ സ്വദേശിയായ യുവതി നല്‍കിയ വിവാഹ പരസ്യം കണ്ടാണ് പ്രതി വീട്ടുകാരെ സമീപിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന പെണ്‍കുട്ടിയുടെ വീട്ടുകരോട് താന്‍ അനാഥനാണെന്ന് പറഞ്ഞാണ് വിവാഹം ഉറപ്പിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 28 നാണ് നിക്കാഹ് നടത്താന്‍ തീരുമാനിച്ചത്. മെഹര്‍വാങ്ങാന്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട പ്രതിക്ക് വീട്ടുകാര്‍ ആവശ്യപ്പെട്ട തുകയുടെ പകുതി രൂപ കൊടുക്കുകയായിരുന്നു.. സെപ്തംബര്‍ 21 ന് മലപ്പുറത്തെത്തിയ പ്രതി യുവതിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.

നിക്കാഹിന് എത്താമെന്ന് പറഞ്ഞ് മുങ്ങിയ പ്രതി നിശ്ചയിച്ച ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പറും ഹോട്ടലില്‍ ഇയാള്‍ നല്‍കിയ മേല്‍വിലാസവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ആലപ്പുഴയിലുള്ള വീ്ട്ടില്‍ വെച്ച് അയാള്‍ പിടിയിലായത്.

മലപ്പുറം സിഐ ടിബി വിജയന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ കെകെ വിജയന്‍, ശ്രീനിവാസന്‍, സിവില്‍പോലീസ് ഓഫീസര്‍മാരായ ജി സാബുലാല്‍,എല്‍എസ് ബിനു എന്നിവരാണ് അന്വേഷണം നടത്തിയത്.