വിവാഹപൂര്‍വ ബോധവത്ക്കരണം: വനിതാ കമ്മീഷന്‍ സൗജന്യ കാംപ്

തിരു: കേരള വനിതാകമ്മീഷന്‍ യുവജനങ്ങള്‍ക്കായി വിവാഹപൂര്‍വബോധവത്ക്കരണ കാംപ് സംഘടിപ്പിക്കുന്നു. വിവാഹ ജീവിതത്തില്‍ വര്‍ധിച്ചുവരുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയാണ് കാംപിന്റെ ലക്ഷ്യം.

തിരുവനന്തപുരത്ത് നവംബര്‍ 30 മുതല്‍ നടക്കുന്ന ത്രിദിന കാംപില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവജനങ്ങള്‍ക്ക് പങ്കെടുക്കാം.

വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുളള ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രക്ഷിതാവിന്റെ സക്ഷ്യപത്രം എന്നിവ സഹിതം ഡയറക്റ്റര്‍, കേരള വനിതാകമ്മീഷന്‍, പട്ടം. പി.ഒ., തിരുവനന്തപുരം – 4 വിലാസത്തില്‍ നവംബര്‍ 26 നകം അപേക്ഷിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 100 പേര്‍ക്ക് കാംപില്‍ സൗജന്യ താമസ – ഭക്ഷണ സൗകര്യം നല്‍കും.