വിവാഹപാര്‍ട്ടിയില്‍ പാട്ട് മാറ്റിയതിന് യുവാവിനെ വെട്ടിക്കൊന്നു

ഗുര്‍ഗോണ്‍: വിവാഹത്തിന്റെ ഭാഗമായി നടന്ന പാര്‍ട്ടിയില്‍ മ്യൂസിക് സിസ്റ്റത്തില്‍ പാടിക്കൊണ്ടിരുന്ന പാട്ട് മാറ്റിയതിന് യുവാവിനെ കൊലപ്പെടുത്തി. ഹരിയാനയിലെ ഗൂര്‍ഗൂണ്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ. 25 വയസ്സുകാരനായ രവീന്ദര്‍ തന്റെ സുഹൃത്തുമൊത്ത് വിവാഹത്തിന് പോയത്. പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഇയാള്‍ മ്യൂസിക് സിസ്റ്റത്തില്‍ പാടികൊണ്ടിരുന്ന പാട്ട് മാറ്റി മറ്റൊരു പാട്ടിടുകയായിരുന്നത്രെ. അപ്പോള്‍ പാട്ടിനനുസരിച്ച് നൃത്തം ചെയ്തിരുന്ന സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. ഇവര്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് രവീന്ദറിനെ നേരിട്ടത്. ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പോലീസ് എട്ടുപേര്‍ക്കെതിരെ കേസെടുത്തു.