വിവാഹം അസാധുവായാലും ഭാര്യക്ക് ജീവനാംശം നല്‍കണം, ഹൈക്കോടതി

കൊച്ചി : വിവാഹം അസാധുവായാലും ഭാര്യക്ക് ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് ഹൈക്കോടതി. ഈ നിയമം എല്ലാ മതസ്ഥര്‍ക്കും ബാധകമായിരിക്കുമെന്നും ജസ്റ്റിസുമാരായ ആര്‍.ബസന്തും കെ.സുരേന്ദ്രമോഹനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ഏകപക്ഷീയമായോ കോടതി മുഖേനയോ വിവാഹം റദ്ദായാലും ജീവനാംശഅവകാശം ഇല്ലാതാകുന്നില്ലെന്നും പുനര്‍വിവാഹിതയാകുന്നതുവരെ ജീവനാംശം നല്‍കണമെന്നും ബഞ്ച് പറഞ്ഞു.

കണ്ണൂര്‍ കുടുംബ കോടതി വിധിക്കെതിരെ പാലക്കാട് കരിമ്പ സ്വദേശി ടി.കെ.സുരന്ദ്രന്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഈ വിധി വന്നത്.