വിവാദ പ്രസംഗം;ബാലകൃഷ്‌ണപിള്ളക്കെതിരെ കേസെടുത്തു

പത്തനാപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവാദ പ്രസംഗം നടത്തിയതിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ്‌ ബി നേതാവ്‌ ആര്‍ ബാലകൃഷ്‌ണ പിളളയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പത്തനാപുരം കമുകുംചേരിയില്‍ എന്‍എസ്‌എസ്‌ കരയോഗത്തില്‍ നടത്തിയ പ്രസംഗമാണ്‌ വിവാദമായത്‌. ഇന്നലെയാണ്‌ ശബ്ദരേഖ പുറത്ത്‌ വന്നത്‌. പത്തനാപുരത്ത്‌ പിള്ളയ്‌ക്കെതിരെ പ്രതിഷേധപ്രകടനവും നടന്നു.

കൊല്ലം റൂറല്‍ എസ്‌പിക്ക്‌ ലഭിച്ച പരാതിയിലാണ്‌ നടപടി. പുനലൂര്‍ ഡിവൈഎസ്‌പിക്കാണ്‌ അന്വേഷണ ചുമതല. അതേസമയം താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന്‌ ബാലകൃഷ്‌ണപിള്ള പറഞ്ഞു. തനിക്ക്‌ എല്ലാ സമുദായത്തോടും ബഹുമാനമാണെന്നും ബാങ്കുവിളിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും പിള്ള പറഞ്ഞു. സംഭവത്തില്‍ ഗണേഷ്‌കുമാര്‍ എംഎല്‍എ മാപ്പ്‌ ചോദിച്ചിരുന്നു.