വിവാദ ദേവസ്വം ഓര്‍ഡിനെന്‍സിനെതിരെ എംഎല്‍എമാരുടെ സത്യാഗ്രഹം

തിരു വിവാദ ദേവസ്വം ഓര്‍ഡിനെന്‍സ് അംഗീകരിക്കരുതെന്നാവിശ്യപ്പെട്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ രാജ്ഭവനു മുന്നില്‍ സത്യാഗ്രഹം നടത്തി.സത്യാഗ്രഹം പ്രതിപക്ഷനേതാവ് വിഎസ് അചുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടരുതെന്ന് അഭ്യര്‍ഥിച്ച് വി എസിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ നിവേദനം നല്‍കി. ബോര്‍ഡിലേക്ക് സംവരണ വിഭാഗത്തില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശത്തിന് നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ഈശ്വരവിശ്വാസിയാണെന്ന സത്യവാങ്മൂലം നല്‍കണമെന്ന നിയമഭേദഗതി, ഭരണസമിതിയില്‍ സ്ത്രീസംവരണം വേണ്ടെന്നു വെച്ചത്‌,ജീവനക്കാരെ പിഎസ്സി മുഖേന തെരഞ്ഞെടുക്കാനുള്ള നിയമഭേദഗതിയും റദ്ദാക്കാനുള്ള ഭേദഗതി ഇവയാണ് പ്രതിപക്ഷം മുഖ്യമായും എതിര്‍ക്കുന്നത്‌ സമരം വൈകീട്ട് 5മണിക്ക് അവസാനിക്കും