വിവാദങ്ങള്‍ക്ക് പിന്നില്‍ കലോത്സവ വേദി മാറ്റുനുള്ള ഹീനശ്രമം; യൂത്ത് ലീഗ്.

തിരൂരങ്ങാടി : ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി – ഹൈസ്‌കൂള്‍ കലോത്സവം തിരൂരങ്ങാടിയില്‍ പ്രഖ്യാപിച്ച് പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ കലോത്സവവേദിയുടെ സ്ഥലം മാറ്റിക്കുന്നതിന്   ഹീനശ്രമം നടക്കുന്നുണ്ടെന്ന് മുസ്ലീം യൂത്ത് ലീഗ്.

യുവജനോത്സവം തിരൂരങ്ങാടി മണ്ഡലത്തില്‍ വെച്ച് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ യൂത്ത് ലീഗ് സ്വാഗതം ചെയ്യുന്നതായും തൊടുപുഴ അടക്കമുള്ള സ്ഥലങ്ങളില്‍ യുവജനോത്സവം നടത്തിയപ്പോള്‍ ഉണ്ടാകാത്ത വിമര്‍ശനം തിരൂരങ്ങാടിയില്‍ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായത് തിരൂരങ്ങാടിയോട് കാണിക്കുന്ന ക്രൂരതയാണെന്നും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ കമ്മിറ്റി അഭിപ്രായപ്പെട്ടു്. ഈ വിമര്‍ശനങ്ങള്‍ക്ക് മേളയുടെ സംഘാടനം കൊണ്ട് തിരൂരങ്ങാടിക്കാര്‍ മറുപടി പറയുമെന്നും യൂത്ത് ലീഗ് പറഞ്ഞു,

നേരത്തെ കലോത്സവവേദി മാറ്റണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനകളടക്കം നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയോഗത്തില്‍ ഇഖ്ബാല്‍ കലുങ്ങല്‍, സൈതലവി കടവത്ത് എന്നിവര്‍ സംസാരിച്ചു.