വിഴിഞ്ഞം തുറമുഖം അദാനിയ്‌ക്ക്‌ തന്നെ

Vizhinjam-port-master-planതിരു: വ്യവസ്ഥകളില്‍ മാറ്റം വരുത്താതെ വിഴിഞ്ഞം തുറമുഖ കരാര്‍ അദാനി ഗ്രൂപ്പിന്‌ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന്‌ ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്‌.

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ തുറമുഖ പദ്ധതി സംബന്ധിച്ച്‌ അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പുവെക്കുന്നതിന്‌ തടസമുണ്ടോ എന്ന്‌ പരിശോധിക്കും. കരാര്‍ ഒപ്പുവെക്കുന്നത്‌ സംബന്ധിച്ച്‌ ചീഫ്‌ സെക്രട്ടറി ഇലക്ഷന്‍ കമ്മീഷന്‌ കത്ത്‌ നല്‍കുമെന്നും ഇലക്ഷന്‍ കമ്മീഷന്റെ മറുപടിയ്‌ക്ക്‌ ശേഷം തുടര്‍നടപടികളുംമായി മുന്നോട്ട്‌ പോകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.