വിളപ്പില്‍ശാല വീണ്ടും കത്തുന്നു.

പഞ്ചായത്ത്പ്രസിഡന്റ് മരണം വരെ നിരാഹാരത്തിന്

തിരു: അര്‍ദ്ധരാത്രി 2 മണിക്ക് വിളപ്പില്‍ശാലയിലേക്ക് മലിനജലം സംസ്‌ക്കരണ പ്ലാന്റിന് ആവശ്യമാ. യന്ത്രസാമഗ്രികള്‍ എത്തിച്ചതില്‍ ശക്തമായ പ്രതിഷേധം. വിളപ്പില്‍ ശാലയില്‍ ജനങ്ങള്‍ ഹര്‍ത്താലാചരിക്കുകയാണ്. ഹൈക്കോടതി വിധിപ്രകാരമാണ് ഉപകരണങ്ങള്‍ വിളപ്പില്‍ശാലയിലെത്തിച്ചതെന്നാണ് പോലീസിന്റെ വാദം.  ശക്തമായ പോലീസ് സന്നാഹമാണ് പ്ലാന്റിന് ചുറ്റും.

നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാതെ ഒളിച്ചും പതുങ്ങിയുമുള്ള ഇത്തരമൊരു നീക്കം സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും വഞ്ചനാ പരമായ നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടതെന്നും അതിനാല്‍ മാലിന്യ സംസ്‌ക്കരണകേന്ദ്രം പൂട്ടാതെ ഇനി സമരം പിന്‍വലിക്കില്ലെന്ന് സമരസമിതി സെക്രട്ടറി ടി എസ് അനില്‍ പറഞ്ഞു. വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി മരണംവരെ നിരാഹാരം ആരംഭിച്ചിരിക്കുകയാണ്. തിങ്കളാഴ്ചമുതല്‍ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിപ്പിക്കില്ലെന്നും ഇതുവഴിയുള്ള വാഹനങ്ങള്‍ വരെ തടയുമന്നെുമാണ് സമരസമിതിയുടെ തീരുമാനം.