വിളപ്പില്‍ശാലയില്‍ അനിശ്ചിതകാല ഹര്‍ത്താല്‍ തുടങ്ങി.

തിരു : വിളപ്പില്‍ ശാലയില്‍ സംസ്‌ക്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇന്നുമുതല്‍ അനിശ്ചിതകാല ഹര്‍ത്താല്‍ തുടങ്ങി. തിരുനന്തപുരം നഗരത്തില്‍ നിന്നുള്ള ഒരു വാഹനവും ഇതുവഴി കടന്നുപോകാതിരിക്കാന്‍ എല്ലാവഴികളും അടച്ചുകെട്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നത്.

ഇവിടെയുളള വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സത്ംഭിച്ചിരിക്കുകയാണ്.

അതെസമയം മൂന്നാം ദിവസവും നിരാഹാരം തുടരുന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭനകുമാരിയുടെ ആരോഗ്യനില വഷളായി തുടങ്ങിയിട്ടുണ്ട്.

ഫോട്ടോ കടപ്പാട്: ഇന്ത്യാവിഷന്‍