വില്ലേജ് ഓഫീസിലെത്തുന്നവർക്ക് സ്റ്റാമ്പ് അടിച്ചേൽപ്പിക്കുന്നതായി പരാതി

 നെടുവ വില്ലേജ് ഓഫീസിൽ നിന്നും നൂറു രൂപക്ക് നൽകിയ പത്ത് സ്റ്റാമ്പ്
നെടുവ വില്ലേജ് ഓഫീസിൽ നിന്നും നൂറു രൂപക്ക് നൽകിയ പത്ത് സ്റ്റാമ്പ്

പരപ്പനങ്ങാടി: വില്ലേജ് ഓഫീസിൽ സ്റ്റാമ്പ് അടിച്ചേൽപ്പിക്കുന്നതായി പരാതി. നെടുവ വില്ലേജോഫീസിലാണ് വിവിധ ആവശ്യങ്ങൾക്കായെത്തുന്നവർക്ക് ശിശുദിന സ്റ്റാമ്പ് നിർബന്ധിച്ച് നൽകുന്നത്. സ്റ്റാമ്പ് ഒന്നിന് 10 രൂപയാണ് വില. എന്നാൽ ഒരാൾക്ക് തന്നെ പത്തും ഇരുപതും എണ്ണം നൂറും ഇരുനൂറും രൂപക്കാണ് നൽകുന്നതെന്നാണ് പരാതി. അതും എല്ലാവർക്കും നൽകുന്നില്ലെന്നും അത്യാവശ്യകാര്യങ്ങൾക്ക് നിരന്തമായി വരുന്നരെയാണിവർ കൂടുതൽ സ്റ്റാമ്പ് വാങ്ങാൻ നിർബന്ധിക്കുന്നതെന്നുമാണ് പരാതിയുള്ളത്.

സ്റ്റാമ്പ് വില്‍പ്പയെകുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുകയാണെങ്കില്‍ സംഭവത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും തിരൂരങ്ങാടി തഹസില്‍ദാര്‍ ടി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.