വിരുന്നുകാരനായി വാനരനെത്തി അവധിദിവസം ആഘോഷമാക്കി.

പരപ്പനങ്ങാടി : ഇന്നു രാവിലെ മുതല്‍ പരപ്പനങ്ങാടി ടൗണില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ട കുരങ്ങന്‍ നാട്ടുകാര്‍ക്ക് കൗതുകമായി കൂടാതെ അവധി ദിവസം കുരങ്ങന്റെ കൂടെ കൂടി കുട്ടികളും ആഘോഷമാക്കി.

ഇന്ന് രാവിലെ റെയില്‍വേ സ്‌റ്റേന് പിന്നില്‍ പ്രത്യക്ഷപ്പെട്ട ഈകുരങ്ങന്‍ ചില്ലറ വികൃതികളൊക്കെ കാട്ടി അഞ്ചപ്പുര ഭാഗത്തേക്ക് നീങ്ങി. ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷമായും ചിലപ്പോള്‍ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് ഓടിക്കയറിയും ഉത്സാഹ തിമര്‍പ്പോടെയായിരുന്നു യാത്ര. തഅഇലീമുല്‍ വിദ്യാലയത്തിന്റെ കോംപ്ലക്‌സില്‍ കറങ്ങിത്തിരിഞ്ഞ ആശാന്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത് നഹാസ് ഹോസ്പിറ്റലിലായിരുന്നു. ഇവിടെ നിന്ന് കുരങ്ങന് പലരുടേയും വക കുശാലായ ഭക്ഷണം കിട്ടി. കിലോയ്ക്ക് 120 രൂപ വിലയുള്ള ആപ്പിള്‍ വരെ ചിലര്‍ കുരങ്ങന് വാങ്ങിച്ച് കൊടുക്കുന്നുണ്ടായിരുന്നു.

വിദ്യാലയങ്ങള്‍ക്ക് അവധി ദിവസമായതിനാല്‍ കല്ലെടുത്തെറിയാനും ഉപദ്രവിക്കാന്‍

കുട്ടികളൊന്നുമില്ലായിരുന്നു. ഇതുകൊണ്ടുത്ന്നെ  കുരങ്ങനും നിരുപദ്രവകാരിയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം കുരങ്ങന്‍ എങ്ങോട്ടുപോയെന്ന് ആര്‍ക്കും അറിയില്ല.