വിമതരുടെ നിയന്ത്രണത്തില്‍ നിന്നും ഒരു നഗരം കൂടി സൈനീകര്‍ തിരിച്ചുപിടിച്ചു

ദമാസ്‌കസ്:വിമതരുടെ നിയന്ത്രണത്തിലായിരുന്ന ഒരു നഗരം കൂടി സിറിയന്‍ സൈന്യം തിരികെപിടിച്ചെടുത്തു.

അര്‍ദ്ധസൈനീക വിഭാഗമായ ദേശീയ പ്രതിരോധ സേനയുടെ സഹായത്തോടെയാണ് സൈന്യം ഹോംസ് പ്രവിശ്യയിലെ അല്‍-ഹുസിന്‍ നഗരം തിരിച്ചു പിടിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ദമാസ് കസിന് വടക്കുള്ള യാബ്രൂദ് നഗരം സൈന്യം തിരിച്ചുപിടിച്ചത്.