വിനോദവും വിജ്ഞാനവും പകര്‍ന്ന്‌ പേരാമ്പ്ര ഫെസ്റ്റ്‌

hqdefaultകോഴിക്കോട്‌: പൊതുജനങ്ങള്‍ക്ക്‌ വിനോദവും വിജ്ഞാനവും പകരുന്ന അന്‍പതോളം സ്റ്റാളുകള്‍ ഒരുക്കി പേരാമ്പ്ര ഫെസ്റ്റ്‌ ശ്രദ്ധയാകര്‍ഷിക്കുന്നു. ദിവസവും വൈകീട്ട്‌ മൂന്ന്‌ മണി മുതല്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്‌. കാര്‍ഷികോല്‌പന്നങ്ങള്‍,ഗൃഹോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, വിവിധതരം കര്‍ട്ടനുകള്‍, ഭക്ഷണ ഇനങ്ങള്‍,അലങ്കാര വസ്‌തുക്കള്‍ എന്നിവയാണ്‌ പ്രധാന ആകര്‍ഷണം. പുതിയപാലത്തുളള താജ്‌ ഗ്രൂപ്പിനാണ്‌ സ്റ്റാളുകളുടെ നടത്തിപ്പ്‌ ചുമതല. .

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിന്റെ പവലിയനില്‍ ആന്തരാവയവങ്ങളോടൊപ്പം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ ദൃശ്യാവിഷ്‌കാരവും ഒരുക്കിയിട്ടുണ്ട്‌. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഒരുക്കിയ അച്ചാര്‍, വിവിധതരം എണ്ണകള്‍,ജൈവവളം, നീര ഉല്‌പന്നങ്ങളുടെയും സമൃദ്ധി ഉല്‌പന്നങ്ങളുടെയും പവലലിയന്‍, ബുക്ക്‌ സ്റ്റാളുകള്‍, വിദ്യാഭ്യാസ പ്രോജക്‌ടുകളുടെ സിഡികള്‍, അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ എന്നിവ ഒരുക്കിയിട്ടുണ്ട്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ ടിക്കറ്റ്‌ നിരക്കില്‍ അന്‍പതുശതമാനം ഇളവുണ്ട്‌. 100രൂപ നല്‍കിയാല്‍ അഞ്ച്‌ ഇനങ്ങള്‍ ആസ്വദിക്കാം.