വിനീത് ശ്രീനിവാസന്‍ 18 ന് വിവാഹിതനാകുന്നു.

യുവനടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ 18 ന് കണ്ണൂരില്‍ വിവാഹിതനാകുന്നു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം നടക്കുക.

ചെന്നൈയില്‍ താമസമാക്കിയ പയ്യന്നൂര്‍ സ്വദേശി ജി നാരയണന്റെയും ഉഷയുടെയും മകള്‍ ദിവ്യയാണ് വധു. നടന്‍ ശ്രീനിവാസന്റെയും വിമലയുടെയും മകനാണ് വിനീത്. ചെന്നൈയില്‍ എഞ്ചിനിയറിങ് പഠനകാലത്തെ പ്രണയമാണ് സഫലമാകാന്‍ പോകുന്നത്.