വിനീത് ശ്രീനിവാസന്‍ വിവാഹിതനായി

കണ്ണൂര്‍: നടനും ഗായകനും സംവിധായകനും പ്രശസ്ത നടന്‍ ശ്രീനിവാസന്റെ മകനുമായ വിനീത് ശ്രീനിവാസന്‍ വിവാഹിതനായി. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ കപയ്യന്നൂര്‍ സ്വദേശി ദിവ്യയാണ് വധു.
കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം നടന്നത്. ചലച്ചിത്ര രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.