വിദ്യ കണ്ണിലെഴുതുന്നത് പാക്കിസ്ഥാന്‍ കണ്‍മഷി

ദേശീയ അവാര്‍ഡ് ജേതാവും മലയാളിയും ബോളിവുഡ് താരസൂന്ദരിയുമായ വിദ്യാബാലന്‍ തന്റെ മിഴികള്‍ക്ക് അഴകുപകരാന്‍ കണ്‍മഷി വരുത്തുന്നത് പാക്കിസ്ഥാനില്‍ നിന്ന്. ആരെയും കര്‍ഷക്കുന്നതാണ് വിദ്യയുടെ കണ്ണുകള്‍്. മറ്റൊരു തരത്തിലുള്ള കണ്‍മഷിയും താന്‍ കണ്ണിലെഴുതാറില്ലെന്നും പാക്കിസ്ഥാനില്‍ നിന്ന് പ്രത്യേകം ഓര്‍ഡര്‍ കണ്‍മഷിയാണുപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മറ്റു മേക്കപ്പ് സാധനങ്ങളുടെ കാര്യത്തിലും വിദ്യയ്ക്ക് വിദ്യയുടേതായ സ്റ്റെലുണ്ട്. എങ്കിലും മേക്കപ്പ് സാധനങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നു തന്നെയാണ് വിദ്യയുടെ ഉപദേശം. കൂടാതെ അവര്‍ പറയുന്നു മേക്കപ്പ് ഉപയോഗിക്കുകയാണെങ്കില്‍ ഗുണനിലവാരമുള്ളതുമാത്രം വാങ്ങി ഉപയോഗിക്കുക, മേക്കപ്പുകള്‍ നീക്കം ചെയ്യുമ്പോള്‍ കെമിക്കലുകളെ വിശ്വസിക്കരുതെന്നും താന്‍ തണുത്ത പാലോ പനിനീരോ ഉപയോഗിച്ചാണ് മേക്കപ്പ് തുടച്ചുകളയാറെന്നും താരസുന്ദരി തന്റെ സൗന്ദര്യസംരക്ഷണസീക്രട്ട് പുറത്തുവിട്ടിരിക്കുന്നു.

ഇതിനെല്ലാം പുറമെ ആഴ്ചയിലൊരിക്കല്‍ ആയുര്‍വേദ എണ്ണ ഉപയോഗിച്ച് തലയില്‍ ഓയില്‍ മസാജ്. ഇതിനുപുറമെ ധാരാളം പഴങ്ങളും പച്ചക്കറികളും വെള്ളവും ജ്യൂസും കരിക്കിന്‍വെള്ളവും കുടിക്കുക പതിവാണെന്നും എല്ലാ ദിവസവും രാവിലെ ഒരുനുള്ള് മഞ്ഞള്‍ കഴിക്കുന്നത് ചര്‍മ്മഭംഗി കൂട്ടുമെന്നാണ് വിദ്യതന്റെ അനുഭവമെന്നും വിദ്യപറയുന്നു.