വിദ്യാര്‍ഥിനിയോട്‌ മോശമായി പെരുമാറിയ ട്യൂഷന്‍ അധ്യാപകനെതിരെ കേസ്‌

തേഞ്ഞിപ്പലം:വിദ്യാര്‍ഥിനിയോട്‌ മോശമായി പെരുമാറിയ ട്യൂഷന്‍ അധ്യാപകനെതിരെ പേലീസ്‌ കേസെടുത്തു. ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്‌.എസ്‌ സ്‌കൂളിന്‌ സമീപത്തെ ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ ഹരീഷ്‌ കുമാറിനെതിരെയാണ്‌ കേസ്സെടുത്തത്‌. നവംബര്‍ ഒന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌.

എന്‍ എന്‍ എം എച്ച്‌ എസ്‌ സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ അധ്യാപകനെതിരെ പരാതി നല്‍കിയത്‌. ട്യൂഷന്‍ സെന്ററില്‍വെച്ച്‌ അധ്യാപകന്‍ മോശമായി പെരുമാറിയെന്നാണ്‌ പരാതി.

അധ്യാപകനെതിരെ ലൈംഗിക അതിക്രമ പ്രകാരം ഫോക്‌സോ ആക്ട്‌ പ്രകാരമാണ്‌ കേസ്സെടുത്തിരിക്കുന്നതെന്ന്‌ തേഞ്ഞിപ്പലം എസ്‌ഐ പി.രവീന്ദ്രന്‍ പറഞ്ഞു.