വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി

കോഡൂര്‍: ഗ്രാമപ്പഞ്ചയത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി. രണ്ട് വര്‍ഷമായി നടപ്പാക്കി വരുന്ന പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് സൈക്കിള്‍ നല്‍കിയത്. മുന്‍വര്‍ഷങ്ങളിലുള്‍പ്പെട്ട 77 വിദ്യാര്‍ഥികള്‍ക്കാണ് സൈകിള്‍ വിതരണം ചെയ്തത്.
ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പരി ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥ എ. തിത്തു ടീച്ചര്‍ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. രമാദേവി, അംഗങ്ങളായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സജ്‌നാമോള്‍ ആമിയന്‍, മുഹമ്മദലി കടമ്പോട്ട്, കെ. ഷീന, പുവ്വക്കാട്ട് അഹമ്മദ്കുട്ടി, കെ.പി. ഷബ്‌ന ശാഫി, കെ. ഹാരിഫ റഹിമാന്‍, സജീന മേനമണ്ണില്‍, ജമീല തേക്കില്‍, റീജ കുറുപ്പത്ത്, ഹഫ്‌സത്ത് ചോലശ്ശേരി, പി.കെ. ഷരീഫ, ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.